ഡെന്റൺ: അമേരിക്കയിൽ അജ്ഞാതരുടെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള വിദ്യാർത്ഥിയായ ചന്ദ്രശേഖർ പോൾ എന്ന 28കാരനാണ് വെടിയേറ്റ് മരിച്ചത്.
അമേരിക്കയിലെ ടെക്സസിലെ ഡെന്റണിലുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ വെച്ച് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പഠനത്തിനിടെ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു ചന്ദ്രശേഖർ. ഗ്യാസ് സ്റ്റേഷനിലെ ജോലിക്കിടെയാണ് ആക്രമണം നടന്നത്.
കവർച്ചക്കാരാണ് വെടിയുതിർത്തതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഡാളസിലെ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസിൽ ഡാറ്റാ അനലിറ്റിക്സിൽ ആറ് മാസം മുമ്പാണ് ചന്ദ്രശേഖർ മാസ്റ്റർ ബിരുദം പൂർത്തിയാക്കിയത്.
ചന്ദ്രശേഖറിന്റെ മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ശ്രമങ്ങൾ നടന്നുവരികയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.
മുൻ മന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎയുമായ ടി. ഹരീഷ് റാവു അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്