ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഉണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ചൈനീസ് ആയുധങ്ങള്‍ പരീക്ഷിക്കപ്പെട്ടെന്ന് യു.എസ് റിപ്പോര്‍ട്ട്. യു.എസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ (യു.എസ്.സി.സി) അമേരിക്കന്‍ കോണ്‍ഗ്രസിന് സമര്‍പ്പിച്ച 2025 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
സംഘര്‍ഷത്തെ തങ്ങളുടെ ഏറ്റവും പുതിയ ആയുധങ്ങളുടെയും രഹസ്യാന്വേഷണ ശേഷികളുടെയും പരീക്ഷണ കേന്ദ്രമായി ചൈന 'അവസരോചിതമായി' ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണേഷ്യന്‍ മേഖലയില്‍ ചൈന നടത്തുന്ന സൈനിക ഇടപെടല്‍ സംബന്ധിച്ച ആശങ്ക ശക്തമാക്കുന്നതാണ് യു.എസ് റിപ്പോര്‍ട്ട് എന്നാണ് വിലയിരുത്തല്‍.
ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പ്രേരക ശക്തി എന്നാണ് റിപ്പോര്‍ട്ടില്‍ ചൈനയെ വിശേഷിപ്പിച്ചിരിക്കുന്നത്. 2025 മെയ് ഏഴ് മുതല്‍ പത്ത് വരെയുള്ള നാല് ദിവസങ്ങളിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റമുട്ടലില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടന്നത് ഈ ദിവസങ്ങളിലാണ്.
ജമ്മു കാശ്മീരില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയപ്പോഴും പാകിസ്ഥാന്‍ സൈന്യം ചൈനീസ് ആയുധങ്ങളെയും ചൈനീസ് ഇന്റലിജന്‍സിനെയും ഉപയോഗപ്പെടുത്തി. ചൈന സ്വന്തം സൈനിക ശേഷി പരീക്ഷിക്കാന്‍ സംഘര്‍ഷം ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ എച്ച്.ജെ 9 വ്യോമ പ്രതിരോധ സംവിധാനം, പി.എല്‍ 15 വ്യോമ-അന്തരീക്ഷ മിസൈലുകള്‍, ജെ 10 യുദ്ധ വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ ഉപയോഗിച്ചിരുന്നു. ഇവയുടെ ഉപയോഗം ഒരു ഫീല്‍ഡ് പരീക്ഷണം ആയിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
