ഡൽഹി : ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി.
വ്യാപാരം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇരുനേതാക്കളും പ്രതികരിച്ചു. ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനുള്ള ഇന്ത്യ-ഇറ്റലി സംയുക്ത സംരംഭം ഇരു നേതാക്കളും അംഗീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജോഹന്നാസ്ബര്‍ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുന്നതോടെ ഇന്ത്യക്കാര്‍ക്കും ഇറ്റലിക്കാര്‍ക്കും ഒരുപോലെ പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തിനുള്ള ധനസഹായം എന്ത് വിലകൊടുത്തും തടയേണ്ടതുണ്ട്. അതിനായി ഇന്ത്യയും ഇറ്റലിയും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇത് പ്രവര്‍ത്തിക്കേണ്ട സമയമാണ്.
ഇന്ത്യയുടേയും ഇറ്റലിയുടേയും ശ്രമങ്ങള്‍ ഭീകരവാദത്തിനെതിരായ മാനവരാശിയുടെ ആകെ പോരാട്ടത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
