ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ പുതിയ മുന്നേറ്റങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളും സൗഹൃദം ഊട്ടിയുറപ്പിച്ചതും സഹകരണം ഉറപ്പുവരുത്തിയതും ശുഭ സൂചനയാണെന്ന് എം.എ ബേബി അഭിപ്രായപ്പെട്ടു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിച്ചതും കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചതും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വീണ്ടും പ്രാബല്യത്തില്‍ വരുത്തിയതും അടക്കമുള്ള തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എം.എ ബേബി എക്സില്‍ കുറിച്ചു. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഭാവി കെട്ടിപ്പടുക്കണമെന്ന് ഇരു രാജ്യങ്ങളുടെയും തീരുമാനം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിന് മാത്രമല്ല, മുഴുവന്‍ മാനവികതയുടെയും സമാധാനത്തിനും പുരോഗതിക്കും കാരണമാകുമെന്നും എം.എ.ബേബി കൂട്ടിച്ചേര്‍ത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്