ചെന്നൈ: കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ടതിന് പിന്നാലെ പ്രതികരണവുമായി എം കെ സ്റ്റാലിൻ. സഖ്യകക്ഷികൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും, പോകണമെങ്കിൽ പോയ്‌ക്കോളൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്. നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു പ്രതികരണം.
രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയെന്ന ഒരു നേതാവിന്റെ പരാമർശത്തിന് മറുപടിയായാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്. “ഉചിതമെന്ന് തോന്നുന്ന തീരുമാനം ഓരോ പാർട്ടിയും എടുക്കാം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിപിഐയിൽ ടിവികെയെ പിന്തുണയ്ക്കണമെന്ന പൊതുവികാരമാണ് നിലനിൽക്കുന്നത്. സിപിഎം കുറച്ചുകൂടി ആലോചിക്കണമെന്നാണ് നിലപാട്. ഇതിനിടെ വിദുതലൈ ചിരുതൈകൾ കാച്ചി ടിവികെയുമായി രഹസ്യ ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.
കോൺഗ്രസ് ടിവികെയെ ഉപാധികളോടെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വർഗീയ ശക്തികളെ മാറ്റിനിർത്തണം എന്നതാണ് പ്രധാന ഉപാധി. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ടിവികെയുമായി സഖ്യം തുടരുമെന്നും ദേശീയ തലത്തിലും കൂട്ടുകെട്ട് നിലനിർത്തുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
