ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ച് വീണ്ടും അധികാരത്തിലെത്തിയാൽ ഡൽഹിയിലെ 18 വയസ്സ് തികയുന്ന എല്ലാ വനിതകൾക്കും പ്രതിമാസം 2100 രൂപ നൽകുമെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി അതിഷിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്, എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നതിനാൽ, അദ്ദേഹം അധികാരത്തിൽ വന്നതിനുശേഷം മാത്രമേ പണം വിതരണം ചെയ്യൂ.
"എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകുമെന്ന് ഞാൻ ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിലക്കയറ്റത്തിൻ്റെ പശ്ചാത്തലത്തിൽ, അത് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ എന്നെ സമീപിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ അത് 2,100 രൂപയായി ഉയർത്തി," കെജ്രിവാൾ പറഞ്ഞു. മുഖ്യമന്ത്രി അതിഷിയ്‌ക്കൊപ്പം ഒരു പൊതുപരിപാടിയിലാണ് കെജ്‌രിവാൾ ഇക്കാര്യം വിശദീകരിച്ചത്.
ഇക്കഴിഞ്ഞ മാർച്ചിലാണ് 'മുഖ്യമന്ത്രി സമ്മാൻ യോജന' എന്ന പദ്ധതിക്ക് കീഴില്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കാൻ സർക്കാർ തീരുമാനമെടുത്തത്. മധ്യപ്രദേശിലെ 'ലാഡ്ലി ബഹ്നാ യോജന'ക്ക് സമാനമായ പദ്ധതിയാണിത്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങളിലെ വനിതകള്‍ക്കാണ് മധ്യപ്രദേശില്‍ പ്രതിമാസം 1000 രൂപ വീതം നല്‍കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്