കോതമംഗലം: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി വലിയ പ്രതിഷേധമാണ് കോതമംഗലത്ത് തിങ്കളാഴ്ച നടന്നത്. അതിനു പിന്നാലെ രാത്രി ഉപവാസ സമരവും തുടങ്ങിയിരുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതിനായിരുന്നു ഇന്ദിരയെ കാട്ടാന ആക്രമിച്ചത്. 10 ഓടെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
11 മണിയോടെ ആണ് മൃതദേഹവുമായി യു.ഡി.എഫ്. സമരത്തിലേക്ക് തിരിഞ്ഞത്. ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴല്‍നാടൻ എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. മൃതദേഹത്തിനായി ആശുപത്രി വളപ്പില്‍ വെച്ചും റോഡില്‍ വെച്ചും പോലീസും പ്രവർത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. മൃതദേഹത്തിന് അരികിലുണ്ടായിരുന്ന ഡീൻ കുര്യാക്കോസ് എം.പി. അടക്കമുള്ള നേതാക്കളെ ബലംപ്രയോഗിച്ച് നീക്കിയാണ് മൃതദേഹം ആംബുലൻസില്‍ കയറ്റിയത്.
അതേസമയം ഇന്ദിരയുടെ മൃതദേഹം ബലംപ്രയോഗിച്ച് കൊണ്ടുപോയത് അനാദരവ് ആണെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചിരുന്നു. എന്നാൽ കോതമംഗലത്ത് യു.ഡി.എഫും നാട്ടുകാരും ചേർന്ന് നടത്തിയ പ്രതിഷേധ സമരത്തിന് ഇന്ദിരയുടെ മൃതദേഹം കൊണ്ടുപോയത് തന്റെ പൂർണാനുവാദത്തോടെയെന്ന് ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണൻ പ്രതികരിച്ചു. ഇന്ദിരയ്ക്ക് സംഭവിച്ചത് നാളെ മറ്റാർക്കും ഉണ്ടാകാതിരിക്കേണ്ടത് അത്യാവശ്യമാണെന്നും രാമകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്