'ഞാൻ സ്വർഗത്തിലാണ്. ഇവിടെ നന്നായി ആസ്വദിക്കുകയാണ്. ഞാൻ ഉടൻ പുറത്തുവരും'; ജയിലിൽ നിന്നും കൊലക്കേസ് പ്രതിയുടെ ലൈവ്; ഞെട്ടി ഉദ്യോഗസ്ഥർ 

MARCH 18, 2024, 11:05 AM

ഡല്‍ഹി: ജയിലിൽ നിന്നും കൊലക്കേസ് പ്രതിയുടെ ലൈവ്. ഞെട്ടേണ്ട, സംഭവം സത്യമാണ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബറേലി സെൻട്രല്‍ ജയിലിനുള്ളില്‍ നിന്ന് ആണ് കൊലക്കേസ് പ്രതി സമൂഹ മാദ്ധ്യമത്തില്‍ ലൈവായി പ്രത്യക്ഷപ്പെട്ടത്.

' ഞാൻ സ്വർഗത്തിലാണ്. ഇവിടെ നന്നായി ആസ്വദിക്കുകയാണ്. ഞാൻ ഉടൻ പുറത്തുവരും...' എന്നാണ് ഇയാൾ ലീവിൽ പറഞ്ഞത്. വീഡിയോ വൈറലായതിന് പിന്നാലെ ജയിലിലെ മൂന്ന് വാർഡന്മാരെ അധികൃതർ സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി ജയിലറെ സ്ഥലംമാറ്റി. രണ്ട് ജയിലർമാരോട് വിശദീകരണവും തേടി എന്നാണ് പുറത്തു വരുന്ന വിവരം.

2019 ഡിസംബർ 2ന് ഷാജഹാൻപൂരിലെ സദർ ബസാറില്‍ വച്ച്‌ പൊതുമരാമത്ത് വകുപ്പ് കോണ്‍ട്രാക്ടറായ രാകേഷ് യാദവിനെ (34) പട്ടാപ്പകല്‍ വെടിവച്ചു കൊന്ന കേസിലെ പ്രതി ആസിഫ് ഖാനാണ് ജയിലില്‍ നിന്ന് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ലൈവ് വീഡിയോ ചിത്രീകരിച്ചത്. കേസിലെ മറ്റൊരു പ്രതിയായ രാഹുല്‍ ചൗധരിയും ഇതേ ജയിലിലാണുള്ളത്.

vachakam
vachakam
vachakam

അതേസമയം വീഡിയോ ശ്രദ്ധയില്‍പ്പെട്ട രാകേഷിന്റെ സഹോദരൻ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. ജയില്‍ അധികൃതർ ക്രിമിനലുകള്‍ക്ക് മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതായി വ്യാപക പരാതി ഉയർന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ  ബറേലി എസ്.പി രാഹുല്‍ ഭട്ടിയുടെ നേതൃത്വത്തില്‍ ജയിലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആസിഫ് ഉപയോഗിച്ച ഫോണ്‍ കണ്ടെത്താനായില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam