പാലാ : ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു പോലീസ്. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടിൽ ജോജി കെ.തോമസ് (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ഇയാളും ഭാര്യയും തമ്മിൽ വീട്ടിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇയാൾ വീട്ടിൽ ഉണ്ടായിരുന്ന വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
അക്രമത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് പാലാ പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ആണ് ഇയാളെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്