ആദ്യം വിവാഹം നിശ്ചയിച്ച യുവാവിനെ പ്രകീര്‍ത്തിച്ചു ഭർത്താവിനോട് സംസാരിച്ചു; യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ് 

FEBRUARY 4, 2024, 9:22 PM

ഉത്തര്‍പ്രദേശില്‍ ആദ്യം വിവാഹം നിശ്ചയിച്ച യുവാവിനെ പ്രകീര്‍ത്തിച്ച നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. യുവതിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച്‌ ഭര്‍ത്താവ് മൃതദേഹം വികൃതമാക്കിയതായി എന്നും പൊലീസ് പറഞ്ഞു.

ഭാര്യയെ കൊന്നത് മറ്റൊരാള്‍ ആണെന്ന് വരുത്തിതീര്‍ക്കാനാണ് യുവാവ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. മുഹമ്മദ് സുല്‍ത്താന്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. സംശയം തോന്നി പൊലീസ് നിരന്തരം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് 25കാരനായ മുഹമ്മദ് കുറ്റഃസമ്മതം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

ഭാര്യാവീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ അജ്ഞാത സംഘം വളഞ്ഞ് തന്നെയും ഭാര്യയെയും ആക്രമിച്ചെന്നും ആക്രമണത്തില്‍ യുവതി കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് യുവാവ് ആദ്യം  പോലീസിനോട് പറഞ്ഞത്. മുഹമ്മദിന്റെ മുന്നില്‍ വച്ച്‌ ഭാര്യ മറ്റൊരു യുവാവിനെ നിരന്തരം പ്രകീര്‍ത്തിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

vachakam
vachakam
vachakam

അതേസമയം മൂന്ന് വര്‍ഷം മുന്‍പ് മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. എന്നാല്‍ ഈ യുവാവിനെ ഒഴിവാക്കി മാസങ്ങള്‍ക്ക് മുന്‍പ് യുവതി മുഹമ്മദിനെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം മുഹമ്മദിനെ കല്യാണം കഴിച്ചതില്‍ യുവതി ആവര്‍ത്തിച്ച്‌ നിരാശ പ്രകടിപ്പിക്കുകയും ആദ്യം വിവാഹം നിശ്ചയിച്ച യുവാവിനെ പ്രകീര്‍ത്തിക്കുകയും ചെയ്തതാണ് യുവാവിനെ പ്രകോപിപ്പിക്കാൻ കാരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam