ജോലി ചെയ്യുന്ന വീട്ടിലുള്ളവർക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി; വീട്ടുജോലിക്കാർ കവർന്നത് 50 ലക്ഷം രൂപയുടെ ആഭരണങ്ങൾ 

FEBRUARY 13, 2024, 12:17 PM

മുംബൈ: ജോലി ചെയ്യുന്ന വീട്ടിലുള്ളവർക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി വൻ കവർച്ച നടത്തി വീട്ടുജോലിക്കാർ. ജ്വല്ലറി ഉടമയുടെ വിധവക്കും മകള്‍ക്കുമടക്കം ആണ് വീട്ടിൽ ജോലി ചെയ്തവർ മയക്ക് മരുന്ന് നൽകിയത്. മുംബൈയിലെ ഖാർ വെസ്റ്റിലാണ് സംഭവം ഉണ്ടായത്. 

50 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് രണ്ടു വീട്ടുജോലിക്കാർ ചേർന്ന് കവർന്നത് എന്നാണ് പുറത്തു വരുന്ന വിവരം. സുനിത സവേരി എന്ന 53കാരിയുടെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ മാസം നീരജ്, ശത്രുഘൻ എന്നീ യുവാക്കളെ സുനിത വീട്ടുജോലിക്കായി നിർത്തിയിരുന്നു. ഭക്ഷണ കാര്യങ്ങള്‍ നോക്കിയിരുന്ന യുവാക്കള്‍ അടുക്കളയിലായിരുന്നു താമസിച്ചിരുന്നത്.

തുടർന്ന് കഴിഞ്ഞ ശനിയാഴ്ച രാത്രി അത്താഴം കഴിച്ച ശേഷം സുനിതക്കും 19കാരിയായ മകള്‍ക്കും വീട്ടിലെ ജോലിക്കാരിയായ 30കാരിക്കും അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ മൂവരും ഛർദിയും തുടങ്ങി. ഒടുവില്‍ തളർന്നുറങ്ങി രാവിലെ എഴുന്നേറ്റപ്പോഴാണ് ഇവർ വീട്ടിൽ നടന്ന കവർച്ചാ വിവരം അറിയുന്നത്.

vachakam
vachakam
vachakam

അതേസമയം വീട്ടിലെ അലമാരകളും വാതിലുകളുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു. രണ്ട് ആഭരണപ്പെട്ടികളും നഷ്ടപ്പെട്ടിരുന്നു. നോക്കിയപ്പോഴാണ് വീട്ടുജോലിക്കാരെ കാണാനില്ലെന്ന് മനസിലായത്. വിവരം ബന്ധുക്കളെ അറിയിച്ച ശേഷം ഇവർ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടർന്ന് അന്നുതന്നെ പൊലീസില്‍ പരാതിയും നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam