കുട്ടി പ്രാങ്ക് കാര്യമായപ്പോൾ! ഉറങ്ങിക്കിടന്ന വിദ്യാർഥികളുടെ കൺപോളയിൽ പശ തേച്ചു തമാശ കാട്ടി സഹപാഠികൾ 

SEPTEMBER 14, 2025, 9:11 AM

 ഭുവനേശ്വർ: സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥികളുടെ കൺപോളയിൽ പശ തേച്ചു തമാശ കാട്ടി സഹപാഠികൾ.

ഒഡീഷയിലാണ് ഈ കുട്ടി ക്രൂരത അരങ്ങേറിയത്. ഒഡീഷ  കാണ്ഡമാലിൽ സേവാശ്രമം സ്കൂളിലെ 3, 4, 5 ക്ലാസുകളിലെ എട്ടു വിദ്യാർഥികളുടെ കണ്ണിലാണ് സഹപാഠികൾ പശ തേച്ചത്.

  ഉണർന്നപ്പോൾ കൺപോളകൾ തുറക്കാനാവാതെ ഒട്ടിപ്പിടിച്ചതിനാൽ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

vachakam
vachakam
vachakam

ഹോസ്റ്റലിലെ കുട്ടികളെ ശ്രദ്ധിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സ്കൂളിലെ പ്രധാനാധ്യാപകൻ മനോരഞ്ജൻ സാഹുവിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

  കുട്ടികളുടെ കണ്ണുകൾക്കു സാരമായ പരുക്കുണ്ടെന്നും അടിയന്തര ചികിൽസ നൽകിയതിനാൽ കാഴ്ച നഷ്ടമാകാതെ രക്ഷിക്കാനായെന്നും ഡോക്ടർമാർ അറിയിച്ചു. ഒരു കുട്ടിയെ ഡിസ്ചാർജ് ചെയ്തു. മറ്റു കുട്ടികൾ നിരീക്ഷണത്തിലാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam