ചണ്ഡിഗഡ്: അമ്മയോടും സഹോദരിയോടും മോശമായി പെരുമാറിയ യുവാക്കളെ തടയാൻ ശ്രമിച്ച പത്താം ക്ലാസുകാരനു വെടിയേറ്റതായി റിപ്പോർട്ട്. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൽവാൾ സ്വദേശിയായ ലോകേഷിനാണ് വെടിയേറ്റത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ലോകേഷ് എന്നാണ് പുറത്തു വരുന്ന വിവരം. ലോകേഷും അമ്മയും സഹോദരിയും വ്യാഴാഴ്ച വീട്ടിലേക്ക് നടക്കവെ മോട്ടർ സൈക്കിളിൽ എത്തിയ മൂന്നു പേർ ഇവരോട് മോശമായി പെരുമാറുയായിരുന്നു. സംഭവം ചോദ്യം ചെയ്ത ലോകേഷ് യുവാക്കൾക്കു നേരെ തിരിഞ്ഞു. തുടർന്നുണ്ടായ തർക്കത്തിലും അടിപിടിയിലും മൂന്നുപേരിൽ ഒരാൾ തോക്ക് പുറത്തെടുത്ത് ലോകേഷിനെ വെടിവയ്ക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ലോകേഷിന്റെ വലതുകൈയിലാണ് വെടിയേറ്റത്. ശരീരമാകെ രക്തം പുരണ്ട ലോകേഷിനെ അമ്മയും സഹോദരിയും ചേർന്ന് ആണ് ആശുപത്രിയിൽ എത്തിച്ചത്. ലോകേഷിന്റെ അമ്മാവനാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്