ഷിംല: ഹിമാചൽ പ്രദേശിലെ ഏക രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെണ്ണലിനിടെ കോൺഗ്രസ് എംഎൽഎമാരെ സിആർപിഎഫും ഹരിയാന പോലീസും ചേർന്ന് തട്ടിക്കൊണ്ടുപോയെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സുകു.
ആറ് എംഎൽഎമാരെ സിആർപിഎഫ് കൊണ്ടുപോയെന്നാണ് ആരോപണം. കോണ്‍ഗ്രസിന്റെ ആറോളം എം.എല്‍.എമാരെ സി.ആർ.പി.എഫ് കൊണ്ടു പോയി. സി.ആർ.പി.എഫ് കൊണ്ടുപോയ എം.എല്‍.എമാർ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി നേതാക്കള്‍ ക്ഷമ കാണിക്കണമെന്നും പോളിങ് ഓഫീസർമാരെ ഭീഷണിപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനു അഭിഷേക് സിംഗ്വിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി. 68ൽ 40 എംഎൽഎമാരുടെ പിന്തുണയോടെ ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്.
മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണ കോൺഗ്രസിനുണ്ട്. നിയമസഭയിൽ ബിജെപിക്ക് 25 എംഎൽഎമാരാണുള്ളത്.ഞായറാഴ്ച മനു അഭിഷേക് സിംഗ്വിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്