ഗുരുഗ്രാം: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിന് ലിവ് ഇൻ റിലേഷൻഷിപ്പ് പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. ലല്ലൻ യാദവ് (35) എന്നയാളാണ് അറസ്റ്റിലായത്. 32കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. ചൗമ ഗ്രാമത്തിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മദ്യപിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു.
മുട്ടക്കറി ഉണ്ടാക്കാൻ വിസമ്മതിച്ചപ്പോൾ തനിക്ക് ദേഷ്യം വന്നെന്നും ചുറ്റികയും ബെൽറ്റും ഉപയോഗിച്ച് മർദ്ദിച്ചെന്നും ആണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ബീഹാറിലെ മധേപുര ജില്ലയിലെ ഔരാഹി സ്വദേശിയാണ് ലല്ലൻ യാദവ്.
കെട്ടിടത്തിൽ മൃതദേഹം കണ്ടതിനെ തുടർന്ന് കെട്ടിടത്തിൻ്റെ സൂക്ഷിപ്പുകാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാർച്ച് 10 ന് ഗുരുഗ്രാം ബസ് സ്റ്റാൻഡിൽ നിന്ന് യാദവിനെയും അഞ്ജലിയെയും ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നതായി പൊലീസ് പറഞ്ഞു. എന്നാൽ അവരുടെ ശരിയായ പേരുകളും വിലാസങ്ങളും ഐഡികളും വീട്ടുടമസ്ഥൻ സൂക്ഷിച്ചിരുന്നില്ല.
ലാലൻ യാദവ് അഞ്ജലിയെ തന്റെ ഭാര്യയായി ആണ് പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ആറ് വർഷം മുമ്പ് പാമ്പുകടിയേറ്റാണ് ഭാര്യ മരിച്ചതെന്നും അതിന് ശേഷമാണ് താൻ ദില്ലിയിൽ എത്തിയതെന്നും ലല്ലൻ യാദവ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഏഴുമാസം മുമ്പ് തെവുവിൽ മാലിന്യം ശേഖരിച്ച് വിൽക്കുന്ന അഞ്ജലിയെ പരിചയപ്പെട്ടതായും ഇരുവരും കൂലിപ്പണിക്കിടെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതായും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും ബെൽറ്റും കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരുന്നതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്