തിരുവള്ളൂരില്‍ കടല്‍വിഭവ കയറ്റുമതി സ്ഥാപനത്തില്‍ അമോണിയ വാതകച്ചോര്‍ച്ച: 7 മരണം; അറുപതിലേറെ പേര്‍ ആശുപത്രിയില്‍

JUNE 21, 2026, 6:35 AM

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കടല്‍വിഭവ കയറ്റുമതി ഫാക്ടറിയിലുണ്ടായ അമോണിയ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ഏഴ് തൊഴിലാളികള്‍ മരണപ്പെട്ടു. വാതകം ശ്വസിച്ച് അസ്വസ്ഥതകളുണ്ടായ അറുപതിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തരേന്ത്യക്കാരാണ്.

ഫാക്ടറിക്കുള്ളില്‍ ശ്വാസതടസവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട ജീവനക്കാരെ ഉടന്‍ തന്നെ ആംബുലന്‍സുകളില്‍ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സംഭവസ്ഥലത്ത് അഗ്‌നിശമന സേനയും ദുരന്തനിവാരണ വിഭാഗവും ചേര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

ദുരന്തത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആഴമേറിയ ദുഖം രേഖപ്പെടുത്തുകയും, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam