അമൃത്സർ: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഗോള്‍ഡി ബ്രാറിന്‍റെ മൂന്ന് കൂട്ടാളികള്‍ അറസ്റ്റില്‍. പഞ്ചാബ് പോലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയതെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
പഞ്ചാബില്‍ കൊലപാതകശ്രമം, പിടിച്ചുപറി, കവർച്ച, ആയുധനിയമം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ക്രിമിനല്‍ കേസുകള്‍ ഇവർക്കെതിരെയുണ്ട്.
പഞ്ചാബിലെ ബാനൂരിലെ കലോളിയ സ്വദേശി ഗുജ്ജർ എന്ന അമൃതപാല്‍ സിംഗ്, ബാനൂരിലെ ദേവിനഗർ അബ്രവ സ്വദേശി കമല്‍പ്രീത് സിംഗ്, ദേരാ ബസിയിലെ അമ്രാല സ്വദേശി പ്രേം സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജനുവരി 19ന് ചണ്ഡീഗഡിലെ സെക്ടർ അഞ്ചില്‍ ഒരു വ്യവസായിയുടെ വീടിനുനേരെ നടന്ന വെടിവയ്പ്പിലും ഇവർക്കു പങ്കുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്