ഡൽഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിത്രോദയുടെ പുതിയ പരാമർശമാണ് കോൺഗ്രസിന് വീണ്ടും തലവേദനയായിരിക്കുന്നത്.
ഒരു വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് സാം പിത്രോദയുടെ വിവാദ പരാമർശം. ഇന്ത്യയുടെ വിദേശനയത്തെ കുറിച്ച് സംസാരിക്കവേ ആയിരുന്നു പിത്രോദയുടെ പരാമര്‍ശം.
പാക്കിസ്ഥാന്‍ തനിക്ക് വീടുപോലെയാണെന്നും വീട്ടിലെത്തിയ പ്രതീതിയാണ് പാക് മണ്ണിലെത്തുമ്പോള്‍ അനുഭവപ്പെടുകയെന്നുമാണ് സാം പിത്രോദയുടെ പരാമർശം.
സാം പിത്രോദയുടെ പരാമര്‍ശത്തിനെതിരേ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പാക്കിസ്ഥാന് എതിരായ ഇന്ത്യയുടെ നിലപാടിനെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
‘‘വിദേശനയത്തിന്റെ കാര്യത്തില്‍, എന്റെ അഭിപ്രായത്തില്‍ നാം നമ്മുടെ അയല്‍പ്പക്കത്ത് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. അയല്‍ക്കാരുമായുള്ള ബന്ധം ശരിക്കും മെച്ചപ്പെടുത്താന്‍ നമുക്ക് സാധിക്കുമോ ? ഞാന്‍ പാക്കിസ്ഥാനിൽ പോയിട്ടുണ്ട്. സ്വന്തം വീട്ടിലെന്ന പോലെയാണ് എനിക്ക് അവിടം അനുഭവപ്പെട്ടത്.ഞാന്‍ ബംഗ്ലദേശില്‍ പോയിട്ടുണ്ട്, നേപ്പാളിലും പോയിട്ടുണ്ട്. എനിക്ക് സ്വന്തം നാട്ടിലെന്ന പോലെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഒരു വിദേശരാജ്യത്താണുള്ളതെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടേയില്ല’’ – എന്നായിരുന്നു വിവാദമായ സാം പിത്രോദയുടെ പരാമർശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
