ഇഡ്ഡലിക്കൊപ്പം കൂടുതല്‍ സാമ്പാർ നൽകിയില്ല; ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തി അച്ഛനും മകനും

MARCH 14, 2024, 10:31 AM

ചെന്നൈ: ഇഡ്ഡലിക്കൊപ്പം കൂടുതല്‍ സാമ്പാർ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തില്‍ അച്ഛനും മകനും ചേർന്ന് ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പമ്മല്‍ മെയിൻ റോഡിലെ ഹോട്ടലില്‍ സൂപ്പർവൈസറായ തഞ്ചാവൂർ സ്വദേശി അരുണ്‍ (29) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയതിന് അനകാപുത്തൂർ ലക്ഷ്മി നഗറിലെ ശങ്കർ (55), മകൻ അരുണ്‍കുമാർ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പമ്മല്‍ മെയിൻ റോഡിലെ അഡയാർ ആനന്ദഭവൻ ഹോട്ടലിലാണ് സംഭവം നടന്നത്. ശങ്കറും മകനും ഇവിടെ ഇഡ്ഡലി വാങ്ങാൻ വന്നതായിരുന്നു. പാഴ്സലായി ഇഡ്ഡലി നല്‍കിയപ്പോള്‍ ഇവർ കൂടുതല്‍ സാമ്പാർ വേണമെന്ന് ആവശ്യപ്പെടുകയും എന്നാല്‍, ഹോട്ടല്‍ ജീവനക്കാർ വിസമ്മതിച്ചതോടെ വഴക്കാവുകയുമായിരുന്നു. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട സെക്യൂരിറ്റി ജീവനക്കാരനെ ശങ്കറും മകനും ചേർന്ന് മർദിച്ചു.

അതേസമയം ഇത് തടയാൻ ശ്രമിച്ച സൂപ്പർവൈസറായ അരുണിനെയും പ്രതികള്‍ മർദിക്കുകയായിരുന്നു. തലക്കും നെഞ്ചിനും പരിക്കേറ്റ അരുണിനെ ഉടൻ തന്നെ ക്രോംപേട്ട് സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam