ഹരിയാന: കർഷക പൊലീസ് ഏറ്റുമുട്ടലിൽ ഹരിയാനയിൽ കഴിഞ്ഞാഴ്ച കൊല്ലപ്പെട്ട കർഷകനായ ശുഭ് കരൺ സിങ് പ്രതിഷേധത്തിനിടയിൽ മരിച്ചത് മെറ്റൽ പില്ലറ്റുകൾ തറച്ചെന്ന് റിപ്പോർട്ട്.
21 കാരനായ ശുഭ് കരൺ സിംഗിന്റെ തലയോട്ടിയോട് ചേർന്നുള്ള കഴുത്തിൻ്റെ ഭാഗത്ത് നിരവധി മെറ്റൽ പില്ലറ്റുകൾ സി ടി സ്കാനിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്ന് ഡോക്ടർ അറിയിച്ചു.
യുവാവിന്റെ ശരീരത്തിൽ മറ്റു മുറിവുകൾ ഒന്നും ഇല്ല. തലയുടെ പിൻഭാഗത്ത് മെറ്റൽ പെല്ലറ്റുകൾ തുളച്ചു കയറിയ മുറിവുകൾ കണ്ടെത്തിയതായി പട്യാല ആശുപത്രിയിലെ അധികൃതർ പറയുന്നു.
പൊലീസുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ നിരവധി കർഷകരുടെ ശരീരത്തിൻ്റെ മേൽഭാഗത്ത് സമാനമായ മെറ്റൽ പെല്ലറ്റുകൾ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്