അമ്മയുടെയും അമ്മായിയുടെയും സ്വകാര്യ ചിത്രങ്ങൾ കാമുകന് അയച്ചു: പോലീസിൽ പരാതി നൽകി പെൺകുട്ടിയുടെ കുടുംബം 

FEBRUARY 9, 2026, 10:22 PM

ബെംഗളൂരുവിൽ 23 വയസുകാരിയായ മകൾ തന്റെ അമ്മയുടെയും അമ്മായിയുടെയും സ്വകാര്യ ചിത്രങ്ങൾ പകർത്തി കാമുകന് അയച്ചെന്നാരോപിച്ച് അമ്മ പോലീസിൽ പരാതി നൽകി. വരുണ്‍ ഗിരിധര്‍ എന്ന യുവാവിനാണ് ചിത്രങ്ങൾ അയച്ചതെന്ന് പരാതിയിൽ പറയുന്നു.

മകളുടെ മൊബൈൽ ഫോണിൽ ഈ ദൃശ്യങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്ത് വന്നത്. ഒരു മാസം മുമ്പ് മകൾ ഒരാളുമായി വീഡിയോ കോൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുടുംബത്തിന് സംശയം തോന്നി. പിന്നീട് ഫോൺ പരിശോധിച്ചപ്പോൾ അമ്മയുടെയും അമ്മായിയുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അയച്ചതായി കണ്ടെത്തിയെന്നാണ് കുടുംബം പറയുന്നത്.

യുവതി വരുണിനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതായി നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ യുവാവിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ച കുടുംബം വിവാഹത്തിന് തയ്യാറായിരുന്നില്ല. ഫോണിൽ കണ്ടെത്തിയ സന്ദേശങ്ങൾ പ്രകാരം വരുണിന്റെ നിർദേശപ്രകാരമാണ് ചിത്രങ്ങൾ അയച്ചതെന്ന് പരാതിയിൽ പറയുന്നു. ചിത്രങ്ങൾ മറ്റ് ഇടങ്ങളിലേക്കും പ്രചരിച്ചിരിക്കാമെന്ന ആശങ്ക കുടുംബം പങ്കുവച്ചു.

vachakam
vachakam
vachakam

സംഭവത്തിന് പിന്നാലെ യുവതി വീടുവിട്ട് പോയതായും കുടുംബം അറിയിച്ചു. യുവതിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അവർ വ്യക്തമാക്കി. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam