കടുത്ത നെഞ്ചുവേദന, ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതമാക്കി, ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ ഡ്രൈവര്‍ മരിച്ചു

NOVEMBER 20, 2025, 9:35 AM

ഹൈദരാബാദ്: കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും ബസ് സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് ശേഷം ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഡ്രൈവര്‍ മരിച്ചു. ഒഡിഷ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഒ.എസ്.ആര്‍.ടി.സി.) ബസ് ഡ്രൈവറായ പി. സായ്കൃഷ്ണ (44) യ്ക്കാണ് കോരാപുട്-സുനാബെഡ റൂട്ടില്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായത്. 

ബസില്‍ 25 ഓളം യാത്രക്കാരുണ്ടായിരുന്നു. ആന്ധ്രപ്രദേശിലെ വിജയനഗരത്തില്‍ നിന്ന് ഒഡിഷയിലെ മല്‍ക്കന്‍ഗിരിയിലേക്ക് പോകുകയായിരുന്നു ബസ്. കോരാപുട്-സുനാബെഡ പാതയില്‍ ഡുമുരിപുട്ടിന് സമീപം വെച്ചാണ് സായ്കൃഷ്ണയ്ക്ക് ഹൃദയാഘാതമുണ്ടായത്. കോരാപുട്ടില്‍ എത്തിയ ശേഷം അദ്ദേഹത്തെ എസ്.എല്‍.എന്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam