മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിൽ മന്ത്രിമാർക്കുള്ള വകുപ്പുകൾ വിഭജിച്ചു. മെയ് 10-ന് മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി വിജയ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. പൊതുഭരണം, വനിത - യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ വകുപ്പുകളും കൂടി നിലവിലുണ്ട്. മുതിർന്ന നേതാവായ കെ.എ. സെങ്കോട്ടയ്യനാണ് ധനകാര്യ വകുപ്പ് നൽകിയിരിക്കുന്നത്. പെൻഷൻ, പെൻഷൻ അലവൻസുകൾ എന്നിവയും അദ്ദേഹം കൈകാര്യം ചെയ്യും.ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സെൽവി എസ്. കീർത്തനയ്ക്കാണ് വ്യവസായ വകുപ്പിന്റെ ചുമതല. നിക്ഷേപ പ്രോത്സാഹന ചുമതലയും കീർത്തനയ്ക്കാണ് നൽകിയിരിക്കുന്നത്.
പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് ആധവ് അർജുനയ്ക്ക് നിയോഗിച്ചിട്ടുള്ളത്. അരുൺരാജ് - ആരോഗ്യം, പി വെങ്കട്ടരമണൻ - ഭക്ഷ്യം, സിവിൽ സപ്ലൈസ്, സി ടി ആർ നിർമൽകുമാർ - വൈദ്യുതി, നിയമം, രാജ്‌മോഹൻ - പൊതുവിദ്യാഭ്യാസം, പിആർഡി, ടി കെ പ്രഭു - ഖനനം, പ്രകൃതി വിഭവം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
