ഡൽഹി: ഡല്‍ഹിയിൽ പെട്രോള്‍, ഡീസല്‍ കാറുകൾ വാങ്ങുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തും. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയാണ് ലക്‌ഷ്യം .
ഒരു കുടുംബത്തിലേക്ക് വാങ്ങാവുന്ന ഫോസില്‍ ഫ്യുവല്‍ (പെട്രോള്‍/ഡീസല്‍) കാറുകളുടെ എണ്ണത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം വരുത്താനൊരുങ്ങുന്നത്.
ഇതിനൊപ്പം പെട്രോള്‍ ഉപയോഗിക്കുന്ന സ്‌കൂട്ടറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും പൂര്‍ണ നിരോധനവും ഡല്‍ഹി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
നിര്‍ദേശം അനുസരിച്ച് ഒരു വീട്ടിലേക്ക് വാങ്ങാവുന്ന ഫോസില്‍ ഫ്യുവല്‍ കാറുകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തുമെന്നാണ് വിലയിരുത്തലുകള്‍.
ഇതിനൊപ്പം ആളുകളെ ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
വാഹനങ്ങളുടെ വിലയില്‍ 15 ശതമാനം വരെ കുറവ് ഉറപ്പാക്കുന്ന തരത്തിലുള്ള നികുതി ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
2030-ഓടെ ഡല്‍ഹിയിലെ മൊത്തം വാഹനത്തിന്റെ 30 ശതമാനം ഇലക്ട്രിക് ആക്കുകയെന്ന ലക്ഷ്യവും ഈ നിയന്ത്രണത്തിനും നിരോധനത്തിനും പിന്നിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്