ഡൽഹി: ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ അറസ്റ്റിലായ മേധ പട്കറിന് ജാമ്യം അനുവദിച്ചു. സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന 23 വർഷം മുമ്പ് ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് മേധ പട്കറിനെ അറസ്റ്റ് ചെയ്തത്.
കേസിൽ മേധ പട്കറിനെതിരെ ഡൽഹി കോടതി നേരത്തെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം വിധി പ്രസ്താവിച്ച കോടതി, ഒരു ലക്ഷം രൂപ പിഴയും 25,000 രൂപ ബോണ്ടും കെട്ടിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതി ഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ചാണ് മേധ പട്കറിനെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്