കാശ്മീർ: പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കാൻ ആലോചനയുമായി ഇന്ത്യ. 2021 മുതൽ നിലവിലുണ്ടായിരുന്ന കരാർ റദ്ദാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2021 ഫെബ്രുവരി 25നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാറുണ്ടാക്കിയത്.
2020-2021 കാലയളവിൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ തുടർച്ചയായ ഏറ്റുമുട്ടലുകൾ തർക്കമുള്ള കശ്മീരിൽ വലിയ സംഘർഷത്തിന് കാരണമായിരുന്നു. ഇത് വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കുന്നതിലേക്ക് നയിച്ചു.
എന്നിരുന്നാലും, പഹൽഗാം ഭീകരാക്രമണം, അതിർത്തി കടന്നുള്ള ഷെല്ലാക്രമണം, ബാരാമുള്ളയിലും പൂഞ്ചിലും സൈന്യം ഭീകരരെ കൊലപ്പെടുത്തിയത് എന്നിവ ചൂണ്ടിക്കാട്ടിയാണ് വെടിനിർത്തൽ കരാർ റദ്ദാക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നത്.
ഫ്ലാഗ് മീറ്റിങിൽ തീരുമാനം ആകാത്തതും ബിഎസ്എഫ് സൈനികനെ വിട്ടുനൽകാത്തതുമാണ് ഇന്ത്യ കടുത്ത തീരുമാനത്തിലേക്ക് പോകാൻ കാരണം.
ലഷ്‌കർ-ഇ-ത്വയ്ബ, ജെയ്‌ഷെ മൊഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെ നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള പ്രതിബദ്ധത പാലിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്ന് ഇന്ത്യ ചൂണ്ടിക്കാണിക്കും. അതിത്തി കടന്നുള്ള സ്‌നൈപ്പർ ആക്രമണങ്ങൾ, വെടിനിർത്തൽ കരാർ ലംഘനങ്ങൾ എന്നിവയും കാരണമായി ഇന്ത്യ ചൂണ്ടിക്കാണിക്കുമെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്