ന്യൂഡൽഹി ∙ ഷിംല കരാർ മരവിപ്പിക്കുമെന്ന പാകിസ്ഥാൻ പ്രഖ്യാപനത്തെത്തുടർന്ന്, ഷിംല കരാർ ഒപ്പിട്ട മേശയിൽ നിന്ന് ഇന്ത്യ പാകിസ്ഥാൻ പതാക നീക്കം ചെയ്തു.
ഹിമാചൽ പ്രദേശിലെ രാജ്ഭവനിൽ വെച്ചാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും അന്നത്തെ പാകിസ്ഥാൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയും ഷിംല കരാറിൽ ഒപ്പുവച്ചത്. 1972 ജൂലൈ 3-നായിരുന്നു ഇത്.
ഇരു രാജ്യങ്ങളുടെയും പതാകകൾ ആലേഖനം ചെയ്ത മരമേശ ഹിമാചൽ പ്രദേശിലെ രാജ്ഭവനിലെ കീർത്തി ഹാളിൽ ഒരു ചരിത്ര സ്മാരകമായി സൂക്ഷിച്ചിരുന്നു. ഈ പതാകയാണ് ഇപ്പോൾ ഇവിടെ നിന്ന് നീക്കം ചെയ്തത്.
ഭൂട്ടോ കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെയും ഇന്ദിരാഗാന്ധി അദ്ദേഹത്തോടൊപ്പം ഇരിക്കുന്നതിന്റെയും ഒരു ഫോട്ടോ മേശപ്പുറത്ത് സൂക്ഷിച്ചിട്ടുണ്ട്.
1971ലെ ഇന്ത്യാ–പാക്കിസ്ഥാൻ യുദ്ധത്തിനുശേഷം 1972ലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഷിംല കരാർ നിലവിൽ വരുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായി തുടരുന്ന പല സംഘർഷങ്ങൾക്കും അവസാനം കുറിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു കരാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്