പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ നയതന്ത്ര നടപടികൾ ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യോമാതിർത്തി അടയ്‌ക്കാനുള്ള തീരുമാനം പാകിസ്ഥാനും അറിയിച്ചിരുന്നു. എന്നാൽ ഇതോടെ പണി കിട്ടുക ഇന്ത്യൻ യാത്രക്കാർക്ക് ആണ്.
ഇന്ത്യയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങളുടെ റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ രംഗത്തെത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ അമേരിക്ക, യൂറോപ്പ്, യുകെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് വഴിതിരിച്ച് വിടുക. എന്നാൽ ഇത് ചിലവും യാത്രാ സമയവും വർധിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഇന്ത്യയുടെ ഒരു വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി കടക്കാൻ പാടില്ലാത്തതിനാൽ, എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, അകാസ എയർ എന്നീ വിമാനങ്ങളുടെയെല്ലാം യാത്രാസമയം ഒരു മണിക്കൂറിലേറെ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ, ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതോ ഇന്ത്യയിലേക്ക് വരുന്നതോ ആയ അന്താരാഷ്‌ട്ര വിമാനക്കമ്പനികളുടെ വിമാനങ്ങളെ ഇത് ബാധിക്കുന്നില്ല.
'പാകിസ്ഥാൻ വ്യോമാതിർത്തി ഒഴിവാക്കാനായി ഇന്ത്യൻ വിമാനങ്ങൾ യുഎഇക്ക് മുകളിലൂടെയാവും വഴിമാറി സഞ്ചരിക്കുക. ഇക്കാരണത്താൽ ഓരോ യാത്രയ്‌ക്കും കുറഞ്ഞത് ഒരു മണിക്കൂർ അധികം സമയം വേണ്ടിവരും. യുഎസ്, യുകെ, കാനഡ, നെതർലാൻഡ്‌സ്, ജർമ്മനി, ഇറ്റലി, ഡെൻമാർക്ക്, ദുബായ്, ഖത്തർ തുടങ്ങിയ സ്ഥലങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും പുറപ്പെടുന്ന ഇന്ത്യൻ വിമാനങ്ങളെയെല്ലാം ഇത് ബാധിക്കും. 2019ൽ ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാൻ, ഇന്ത്യൻ വിമാനക്കമ്പനികൾ വ്യോമാതിർത്തി കടക്കുന്നത് തടഞ്ഞിരുന്നു' എന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്