കാശ്മീർ : പഹൽഗാം ആക്രമണത്തിന് പിന്നാലെ അതിർത്തികളിൽ പടയൊരുക്കം തുടങ്ങി ഇന്ത്യ.സെൻട്രൽ സെക്ടറിൽ നിന്നുള്ള റാഫേൽ, സുഖോയ് 30 എംകെഐ യുദ്ധവിമാന സ്ക്വാഡ്രണുകൾ പാകിസ്ഥാൻ അതിർത്തിയിലെ വ്യോമതാവളങ്ങളിലേക്ക് വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വ്യോമസേനയും സെൻട്രൽ സെക്ടറിൽ വൻ അഭ്യാസം തുടരുകയാണ്.അറബിക്കടലില്‍ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തടക്കം നാവികസേനയുടെ പടക്കപ്പലുകളെയും വിന്യസിച്ചിട്ടുണ്ട്.
കറാച്ചി തീരത്തോട് ചേര്‍ന്ന് ഏതുനിമിഷവും പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തും. മിസൈല്‍ പരീക്ഷണം ഉള്‍പടെ പാക് നീക്കത്തെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് ഇന്ത്യ.
സുരക്ഷാ അവലോകനത്തിന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ന് കശ്മീരിലെത്തും. ശ്രീനഗറിൽ ചേരുന്ന നിർണായക അവലോകന യോഗത്തിൽ തുടർനീക്കങ്ങൾ ആസൂത്രണം ചെയ്യും. സുരക്ഷാ, രഹസ്യാന്വേഷണ വീഴ്ച എന്നിവയും ചർച്ചയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്