പഹൽഗാം ഭീകരാക്രമണം; കശ്മീർ സ്വദേശിയ്‌ക്കും പങ്ക്

APRIL 24, 2025, 10:02 PM

കാശ്മീർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള രണ്ടുപേർ പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികളാണെന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു.

ഹാഷിം മൂസയും അലി ഭായിയും രണ്ട് വർഷം മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരാണെന്നും  പോലീസ് പറഞ്ഞു. 

കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഇരുവർക്കുമൊപ്പം ഭീകരാക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പോലീസ് കണ്ടെത്തി.

vachakam
vachakam
vachakam

ഹാഷിം മൂസ മുമ്പ് ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസികൾ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam