ഡൽഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിവെയ്പ്പ്. ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇരു രാജ്യങ്ങൾക്കും ഇടയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് വെടിവയ്പ്പ് നടന്നത്.
ഒരു മലയാളി ഉള്‍പ്പടെ 26 പേരാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം,ഭീകരാക്രമണത്തില്‍ പാക് ബന്ധം സ്ഥിരീകരിച്ചതോടെ പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
പാക്കിസ്ഥാന്‍ സൈനിക നയതന്ത്രജ്ഞരെ പുറത്താക്കല്‍, 6 ദശാബ്ദത്തിലേറെ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കല്‍, അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) അടച്ചുപൂട്ടല്‍ തുടങ്ങിയ നിരവധി കര്‍ശന നടപടികള്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്