കൊല്ലം: കേരളാ സര്‍വ്വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി സംവിധായകന്‍ അറസ്റ്റിലായതായി റിപ്പോർട്ട്. കൊല്ലം പളളിക്കല്‍ സ്വദേശി അനസ് സൈനുദ്ദീനാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് നിരവധി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു.
പ്രേംരാജ്, എന്റെ സ്വന്തം പാറു എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് അറസ്റ്റിലായ അനസ് സൈനുദ്ദീന്‍. അംലാദ് ജലീല്‍ സംവിധാനം ചെയ്ത കരിമ്പടം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. കന്റോണ്‍മെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്