കൊച്ചി: ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന യൂട്യൂബർ സന്തോഷ് വർക്കി അറസ്റ്റിൽ. സമൂഹ മാധ്യമത്തിലൂടെ സിനിമാ നടിമാരെ അവഹേളിച്ചെന്ന പരാതിയെ തുടർന്നാണ് ആറാട്ടണ്ണനെ അറസ്റ്റ് ചെയ്തത്.
എറണാകുളം നോർത്ത് പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആറാട്ടണ്ണനെതിരെ നിരവധി സിനിമാ നടിമാർ പരാതിപ്പെട്ടിരുന്നു.
സിനിമാ നടിമാരെ മോശമായി ചിത്രീകരിച്ച് കൊണ്ട് ഇയാൾ കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിലൂടെ ചില പരാമർശങ്ങൾ നടത്തിയിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ഇയാളുടെ പരാമർശം. ഇതിൻ്റെ അടിസ്ഥാനത്തിൽ നടിമാരായ അൻസിബ, ഉഷ, തുടങ്ങി നിരവധി നടിമാർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്