ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസില്‍ ആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം ഇല്ല. ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ജാമ്യാപേക്ഷയിൽ വിചാരണ കോടതി വേഗത്തിൽ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
അതുപോലെ തന്നെ പിഎംഎൽഎ കേസിലെ ജാമ്യ വ്യവസ്ഥയിലെ വിഷയത്തിൽ പിന്നീട് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബഞ്ചാണ് കെ കവിതയ്ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്. ജാമ്യാപേക്ഷ വിചാരണ കോടതി വഴി വരണം എന്നാണ് മൂന്നംഗ ബഞ്ച് വ്യക്തമാക്കി.
അതേസമയം മദ്യനയ അഴിമതി കേസില്‍ ആർഎസ് നേതാവ് കെ കവിതയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഗൂഢാലോചന നടത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്