ന്യൂ ഡൽഹി: ആര്യൻ ഖാൻ സംവിധാനം ചെയ്ത 'ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിൽ തന്നെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ സമീർ വാങ്കഡെ നൽകിയ മാനനഷ്ടക്കേസ് തള്ളി ഡൽഹി ഹൈക്കോടതി.
ഹൈക്കോടതി ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവിന്റേതാണ് നടപടി. ഈ കേസ് കേൾക്കാൻ ഡൽഹി കോടതിക്ക് അധികാരമില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. കേസ് ഉചിതമായ കോടതിയിൽ (മുംബൈയിൽ) ഫയൽ ചെയ്യാൻ വാങ്കഡെയോട് കോടതി നിർദേശിച്ചു.
റെഡ് ചില്ലീസ് എന്റർടെയ്‌ൻമെന്റ് നിർമിച്ച് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ഈ പരമ്പര തന്നെയും മയക്കുമരുന്ന് വിരുദ്ധ ഏജൻസികളെയും തെറ്റായി ചിത്രീകരിക്കുന്നു എന്നാണ് വാങ്കഡെ പരാതിപ്പെട്ടത്.
സീരീസിലെ ഒരു രംഗത്തിൽ എത്തുന്ന ഉദ്യോഗസ്ഥൻ 'സത്യമേവ ജയതേ' എന്ന് പറയുമ്പോൾ മറ്റൊരു കഥാപാത്രം അശ്ലീല ആംഗ്യം കാണിക്കുന്നത് ദേശീയ ചിഹ്നങ്ങളെയും അന്തസിനെയും അപമാനിക്കുന്നതാണെന്നും വാങ്കഡെ ആരോപിച്ചു. എന്നാൽ, ബോളിവുഡ് സംസ്കാരത്തെ പരിഹസിക്കുന്ന ഒരു 'ഡാർക്ക് കോമഡി' മാത്രമാണ് ഈ ഷോയെന്നും ആക്ഷേപഹാസ്യത്തെ ഇത്തരത്തിൽ തടയാനാകില്ലെന്നുമായിരുന്നു നെറ്റ്‌ഫ്ലിക്സിന്റെ എതിർവാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
