'ഹാജരാകാം, പക്ഷേ...'; ഇഡിയുടെ എട്ടാമത്തെ സമൻസും തള്ളി കെജ്രിവാൾ

MARCH 4, 2024, 11:01 AM

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരാകാൻ തയ്യാറെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്നാൽ വീഡിയോ കോൺഫറൻസിങ് വഴി ചോദ്യം ചെയ്യൽ നടത്തണം എന്നും സമൻസുകൾ "നിയമവിരുദ്ധമാണ്" എന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച എട്ടാമത്തെ സമൻസും അദ്ദേഹം തള്ളി. ഡൽഹി നിയമസഭയിൽ ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതിനാൽ സമൻസനുസരിച്ച് ഹാജരാകേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം എന്നാണ് പുറത്തു വരുന്ന വിവരം.

എന്നാൽ അന്വേഷണ ഏജൻസിക്ക് നൽകിയ മറുപടിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാണെന്ന് ആണ് കെജ്രിവാൾ പ്രതികരിച്ചത്. മാർച്ച് 12ന് ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാൻ തിയ്യതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  വിഷയം കോടതിയിൽ നിലനിൽക്കുന്നുണ്ടെന്നും മാർച്ച് 16ന് വാദം കേൾക്കുമെന്നും എഎപി അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam