മുംബൈ: മഹാരാഷ്ട്രയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് 21 വയസുകാരി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റിലായതായി റിപ്പോർട്ട്. കൃഷ്ണ വിശ്വ വിദ്യാലയത്തില്‍ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ചില പ്രശ്നങ്ങളുണ്ടായതായും ആണ് പൊലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മഹാരാഷ്ട്ര സത്താറയിലെ താമസിച്ചിരുന്ന അപ്പാർട്ട്മെന്റില്‍ നിന്ന് താഴേക്ക് വീണാണ് പെണ്‍കുട്ടി മരിച്ചത്. സംഭവ ദിവസം യുവാവ് അവിടെ എത്തിയിരുന്നതായും ഇരുവരും തമ്മില്‍ തർക്കം ഉണ്ടായതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഫ്ലാറ്റില്‍ വച്ചുള്ള തർക്കത്തിനിടെ യുവാവ് പെണ്‍കുട്ടിയെ താഴേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മല്‍പ്പിടുത്തത്തിനിടെ യുവാവിന്റെ ശരീരത്തിലും ചെറിയ മുറിവുകളുണ്ടായിരുന്നു. ഇതും പൊലീസിന് നിർണായക തെളിവായി. പെണ്‍കുട്ടിയുടെ അമ്മയാണ് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്