'അര്‍ണബ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു; ആന്ധ്ര, ഒഡിഷ തീരങ്ങളിൽ ജാഗ്രത, കേരളത്തിലും കനത്ത മഴക്ക് സാധ്യത

OCTOBER 26, 2026, 12:28 AM

 തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം 'അർണബ്' ചുഴലിക്കാറ്റായി മാറി.  മധ്യ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതിചെയ്തിരുന്ന തീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി രൂപംകൊണ്ടത്.

നിലവില്‍ ആന്‍ഡമാന്‍ ദ്വീപിലെ ശ്രീ വിജയ പുരത്തിന് 590 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് 650 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായും, ബപട്ലയ്ക്ക് 910 കിലോമീറ്റര്‍ കിഴക്കുമായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.   

മണിക്കൂറില്‍ 15 കി.മീ വേഗതയില്‍ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ് കാറ്റ്. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് 'അര്‍ണബ്' എന്ന പേര് നിര്‍ദേശിച്ചത്. ബംഗാളിയില്‍ സമുദ്രം എന്നാണ് ഇതിന്റെ അര്‍ഥം.  

vachakam
vachakam
vachakam

കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും നിലകൊള്ളുന്ന അർണബ് മറ്റന്നാൾ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന അർണബ്, ഇന്ന് അർദ്ധരാത്രിയോടെ കടുത്ത ചുഴലിക്കാറ്റായും ഒക്ടോബർ 27 ഓടെ അതിതീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കും.

 കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചിലപ്പോൾ 140 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ അർണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam