ന്യൂഡല്‍ഹി: സിഎസ്ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവെക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.ഐ) അറിയിച്ചു. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ജൂണ്‍ 18 ന് നടന്ന യുജിസി നെറ്റ് പരീക്ഷയും എന്‍ടിഎ റദ്ദാക്കിയിരുന്നു. പരീക്ഷയിലെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 11 ലക്ഷം പേരാണ് യുജിസി നെറ്റ് പരീക്ഷ എഴുതിയിരുന്നത്. ആര്‍ട്‌സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ കോളജ് അധ്യാപനത്തിനും ജെആര്‍എഫിനുമുള്ള യോഗ്യതാ പരീക്ഷയാണ് യുജിസി നെറ്റ്.
സയന്‍സ്, എന്‍ജിനിയറിങ്, ടെക്‌നോളജി വിഷയങ്ങളിലുള്ള കോളജ് അധ്യാപക യോഗ്യതാ പരീക്ഷയാണ് സിഎസ്‌ഐആര്‍ നെറ്റ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് എന്‍ടിഎ നടത്തിയ നീറ്റ് പരീക്ഷയും റദ്ദാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്