ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന് തീവ്ര പരിചരണ വിഭാഗത്തിൽ കൃത്രിമ ശ്വാസോച്ചാശം നല്‍കുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയിച്ചിട്ടുള്ളതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്