ഓർഡർ ചെയ്ത റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം എത്തിക്കുന്നതിന് പകരം മറ്റൊരു റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം എത്തിച്ചുവെന്ന പരാതിയുമായി യുവാവ്. യുവാവിന്റെ പരാതിയിൽ സൊമാറ്റോയ്ക്ക് നോട്ടീസയച്ചു കോടതി.
കഴിഞ്ഞ വർഷം ഒക്ടോബർ 24നാണ് നടപടിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. ‘ദില്ലി കെ ലെജൻഡ്സ്’ എന്ന വിഭാഗത്തിൽ പെടുന്ന പ്രശസ്ത ഹോട്ടലിൽ നിന്ന് സൗരവ് മാൽ എന്ന ഉപഭോക്താവ് ഭക്ഷണം ഓർഡർ ചെയ്തു. എന്നാൽ ഭക്ഷണം ഓർഡർ ചെയ്തശേഷം ആപ്പിൽ ഡെലിവറി ട്രാക്ക് ചെയ്യുമ്പോൾ അറിയാത്ത ഏതോ ഒരു ഹോട്ടലിൽ നിന്നാണ് ഡെലിവറി പാർട്നർ ഭക്ഷണം കൊണ്ടുവന്നത് എന്ന് സൗരവ് കണ്ടെത്തി. ഇത് ചോദ്യം ചെയ്താണ് ഇയാൾ കോടതിയെ സമീപിച്ചത്.
ഉപഭോക്താവ് നൽകിയ ഹർജിയിൽ കോടതി സൊമാറ്റോ അധികൃതരെ വിളിച്ചുവരുത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പൊതുജനങ്ങളെ സൊമാറ്റോ വഞ്ചിക്കുകയാണെന്നാണ് ഉപഭോക്താവിൻ്റെ പരാതി. ഇത് തടയണമെന്നും ഹർജിയിലുണ്ട്. തുടർനടപടികൾക്കായി കേസ് മാർച്ച് 20ലേക്ക് മാറ്റിയിരിക്കുകയാണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്