റാഞ്ചി: ജാര്‍ഖണ്ഡില്‍ തിങ്കളാഴ്ച നടക്കുന്ന ചംപയ് സോറൻ സർക്കാരിൻ്റെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ ഹേമന്ത് സോറന് അനുമതി.
റാഞ്ചി പ്രത്യേക കോടതിയാണ് അനുമതി നൽകിയത്. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുമതി തേടി ഹേമന്ത് സോറനാണ് റാഞ്ചി കോടതിയെ സമീപിച്ചത്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കസ്റ്റഡിയിലാണ് ഹേമന്ത് സോറൻ.
ഗവർണറെ കണ്ട് രാജിക്കത്ത് നൽകിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ബുധനാഴ്ചയാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് മുതിർന്ന നേതാവും ഗതാഗത മന്ത്രിയുമായ ചെംപയ് സോറനെ മുഖ്യമന്ത്രിയായി ജെഎംഎം പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച തന്നെ ചെംപയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പത്ത് ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ചെംപയ് സോറനോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിൽ ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്