പ്രസിദ്ധീകരിക്കാത്ത എം എം നരവനയുടെ പുസ്തകത്തിൻ്റ പതിപ്പ് രാഹുലിന് ആര് നൽകി? വിവാദം മുറുകുന്നു

FEBRUARY 9, 2026, 10:37 PM

ദില്ലി: കരസേന മുൻ മേധാവി ജനറൽ എം എം നരവനയുടെ പുസ്തകത്തിൻ്റ പതിപ്പ് രാഹുലിന് ആര് നൽകിയെന്നതിൽ വിവാദം മുറുകുന്നു.  

പുസ്തകം ഇതുവരെ പ്രസിദ്ധീകരണത്തിന് നൽകിട്ടില്ലെന്ന് പെൻഗ്വിൻ ബുക്ക്സ് വ്യക്തമാക്കി. 

പുസ്തകത്തിൻ്റ പതിപ്പ് ചോർന്നതിൽ ദില്ലി പൊലീസ് ഗൂഢാലോചന സംശയിക്കുന്നു. പുസ്തകത്തിൻ്റെ ഹാർഡ് കോപ്പി രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചതും അന്വേഷിക്കും. 

vachakam
vachakam
vachakam

പകർപ്പവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ നടപടി വേണം. ഇപ്പോൾ പ്രചരിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പെൻഗ്വിൻ ബുക്ക്സ് വ്യക്തമാക്കി. രാഹുൽ ഗാന്ധി പുസ്തകവുമായി ലോക്സഭയിൽ എത്തിയിരുന്നു.

ചൈനീസ് കടന്നുകയറ്റ സമയത്ത് സർക്കാർ വ്യക്തമായ ഉത്തരവ് നൽകിയില്ല എന്ന മുൻ കരസേന മേധാവി ജന എംഎം നരവനേയുടെ ഓ‌ർമ്മകുറിപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ ഇതുന്നയിക്കുന്നതിൽ നിന്ന് സർക്കാർ തടഞ്ഞത്. 

ഇതുവരെ  പ്രകാശനം ചെയ്യാത്ത നരവനേയുടെ പുസ്തകവുമായാണ് രാഹുൽ ഗാന്ധി സഭയിലെത്തിയത്. പിന്നാലെയാണ് സംഭവം വിവാദമായത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam