കഴിഞ്ഞ വർഷം മഹാരാഷ്ട്ര സർക്കാർ ചെയ്തതുപോലെ ഗുജറാത്തിന്റെ 'രാജ്യ മാതാവാ'യി പശുവിനെ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനത്ത് നിന്നുള്ള കോൺഗ്രസിന്റെ ഏക എംപി ജെനി ബെൻ നാഗാജി ഠാക്കോർ. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് ഗെനി ബെൻ കത്ത് നൽകി.
മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായല്ല താൻ ഈ ആവശ്യം ഉന്നയിക്കുന്നത്. ജനങ്ങൾ പശുവിനെ ഗോമാതാവായി പൂജിക്കുന്നതുകൊണ്ടാണ് താൻ ആവശ്യം ഉയർത്തുന്നതെന്നും ജെനി ബെൻ വ്യക്തമാക്കി.
ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ആഴ്ച മുതൽ നിരാഹാര സമരം നടത്തുന്ന പ്രാദേശിക മതനേതാവ് മഹന്ത് ദേവ്നാഥ് ബാപ്പുവിനെ പിന്തുണച്ചാണ് അവർ കത്ത് എഴുതിയത്. "ലോക്സഭാംഗവും കോൺഗ്രസ് നേതാവുമായ ഞാൻ, മഹാരാഷ്ട്ര ചെയ്തതുപോലെ ഗുജറാത്തിലും പശുവിനെ രാജ്യമാതാവായി പ്രഖ്യാപിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു" എന്ന് അവർ കത്തിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്