നോയിഡ: പാമ്പ് വിഷം കലർത്തി പാർട്ടി നടത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ എൽവിസ് യാദവിനെതിരെ പരാതി നൽകിയ ആനിമൽ റൈറ്റ്സ് ഗ്രൂപ്പിലെ പ്രവർത്തകർക്ക് ജീവന് ഭീഷണി.
ഭീഷണി കോളുകൾ വന്നിട്ടുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സഹോദരങ്ങളായ സൗരഭും ഗൗരവ് ഗുപ്തയും പോലീസിൽ പരാതി നൽകി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇവർ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു.
തങ്ങൾക്ക് ഭീഷണി കോളുകൾ വരികയും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശികളായ ഇവർ മനേക ഗാന്ധിയുടെ പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) എന്ന സംഘടനയിലെ അംഗങ്ങളാണ്. കേസ് പരിഗണിച്ച ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ ബെഞ്ച് ഹരിയാന സർക്കാരിന് നോട്ടീസ് അയച്ചു. ഏപ്രിൽ 18ന് അടുത്ത വാദം കേൾക്കും.
പാർട്ടികളിൽ ലഹരി മരുന്നായി പാമ്പിൻ്റെ വിഷം ഉപയോഗിച്ചതിന് എൽവിഷ് യാദവിനും മറ്റ് അഞ്ച് പേർക്കുമെതിരെ വന്യജീവി നിയമപ്രകാരം കേസെടുത്തത്. ഈ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് കേസിന്നാസ്പദമായ സംഭവം. നവംബർ 3 ന് നോയിഡയിലെ ബാങ്ക്വറ്റ് ഹാളിൽ നടത്തിയ പൊലീസ് റെയ്ഡിൽ നാല് പാമ്പാട്ടികളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്