സാൻ ഫ്രാൻസിസ്‌കോയിൽ നിന്നും മുംബൈയിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ പാറ്റയെ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ മാപ്പ് പറഞ്ഞതായി റിപ്പോർട്ട്.
വിമാനം പറക്കുന്നതിനിടെയാണ് ഏതാനും ചെറിയ പാറ്റകളെ യാത്രക്കാർ കണ്ടത്. തുടർന്ന് യാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേർക്ക് സീറ്റുകൾ മാറ്റി നൽകി. അതിന് ശേഷം, കൊൽക്കത്തയിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ വിമാനം അടിയന്തരമായി വൃത്തിയാക്കി. ക്ലീനിംഗിന് ശേഷം വിമാനം മുംബൈയിലേക്ക് പോയി.
“ഈ സംഭവം ദൗർഭാഗ്യകരമാണ് എന്നും യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു,” എന്നും എയർ ഇന്ത്യയുടെ വക്താവ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എടുക്കുമെന്നും കമ്പനി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
