ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം ഉണ്ടായതായി റിപ്പോർട്ട്. ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്താണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഒരു ഗ്രാമം ഒലിച്ചുപോയതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
സംഭവത്തിൽ നിരവധി പേരെ കാണാതായി എന്നാണ് ലഭിക്കുന്ന വിവരം. പൊലീസ്, എസ്ഡിആർഎഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
അതേസമയം മേഘവിസ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ശക്തയമായി ഒഴുകിയെത്തിയ വെള്ളത്തിനൊപ്പം വീടുകൾ ഒഴുകിപ്പോകുന്നതാണ് ഭയാനകമായ ദൃശ്യങ്ങളിൽ കാണാനാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
