ന്യൂഡൽഹി: പാൻ മസാലയ്ക്കും സിഗരറ്റിനും പുകയില ഉൽപ്പന്നങ്ങൾക്കും പുതിയ സെസും തീരുവയും ചുമത്തുന്നതിനുള്ള ഭേദഗതി ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. പാൻ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും സിഗരറ്റുകളുടെയും പുകയില ഉൽപ്പന്നങ്ങളുടെയും തീരുവ വർദ്ധിപ്പിക്കുന്നതിനായി എക്സൈസ് നിയമം ഭേദഗതിയും ചെയ്യും.
ധനമന്ത്രി നിർമ്മല സീതാരാമൻ ആരോഗ്യ, ദേശീയ സുരക്ഷാ സെസ് ബില്ലും കേന്ദ്ര എക്സൈസ് നിയമ ഭേദഗതി ബില്ലും ലോക്സഭയിൽ അവതരിപ്പിച്ചു. ജിഎസ്ടി ഏകീകരണത്തിൽ തീരുമാനിച്ച 40 ശതമാനത്തിന് പുറമേയായിരിക്കും അധിക തീരുവ.
പുകയിലയ്ക്ക് 60 മുതൽ 70 ശതമാനംവരെയും നിക്കോട്ടിൻ, മറ്റ് ഇൻഹലേഷൻ ഉത്‌പന്നങ്ങൾക്ക് 100 ശതമാനവും തീരുവ സിഗരറ്റ്, ചുരുട്ട് പോലുള്ള ഉത്‌പന്നങ്ങൾക്ക് 1000 എണ്ണത്തിന് 5000 രൂപ മുതൽ 11,000 രൂപ വരെയാകും എക്സൈസ് തീരുവ ഉത്‌പന്നത്തിന്റെ വലുപ്പത്തിനനുസരിച്ചാകും തീരുവ നിരക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
