ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ഇഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്നാണ് പുറത്തു വരുന്ന സൂചന. മദ്യനയ അഴിമതി കേസില്‍ കോടതിയുടെ അനുമതിയോടെ കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ അപേക്ഷ നല്‍കും എന്നാണ് പുറത്തു വരുന്ന വിവരം.
സിബിഐ കേസിലും കെജ്‌രിവാളിനെ പ്രതിചേര്‍ക്കാന്‍ ആണ് നീക്കം. സിബിഐയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. റോസ് അവന്യു കോടതിയില്‍ ഇഡി കസ്റ്റഡി കാലാവധി ഹാജരാക്കുന്ന മുറയ്ക്ക് അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെടും എന്നാണ് ലഭിക്കുന്ന വിവരം.
മന്ത്രിസഭയെ ഉപയോഗിച്ച് അഴിമതി നടത്തിയെന്ന ഗുരുതര ആരോപണങ്ങളാണ് സിബിഐ കേസിന്റെ ഭാഗമായി കെജ്‌രിവാളിന് എതിരായുള്ളത്. നയം മാറ്റിയത് കോഴ വാങ്ങിയിട്ടുണ്ടെന്നും ഉചിത താത്പര്യം ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉണ്ട്. കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ നിസഹകരിച്ച് വന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ സിബിഐ ഉന്നയിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്