നഗ്നനായി ആശുപത്രി കെട്ടിടത്തിലും പരിസരങ്ങളിലും കറങ്ങി നടന്ന് ഡോക്ടർ; വൈറൽ ആയി ദൃശ്യങ്ങൾ 

MARCH 10, 2024, 1:40 PM

മുംബൈ: നഗ്നനായി ആശുപത്രി കെട്ടിടത്തിലും പരിസരങ്ങളിലും കറങ്ങിനടക്കുന്ന ഡോക്ടറുടെ ദൃശ്യങ്ങൾ വൈറൽ ആകുന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിലെ യുവ ഡോക്ടറാണ് ക്യാമറയില്‍ കുടുങ്ങിയത്. 

അതേസമയം നഗ്നനായി നടക്കുന്നത് ഡോക്ടറുടെ പതിവാണെന്നും മദ്യത്തിനും മയക്കുമരുന്നിനും ഇയാൾ അടിമയാണെന്നുമാണ് ആശുപത്രിയിലെ ജീവനക്കാരില്‍ ചിലർ പറയുന്നത്. അതേസമയം  ഡോക്ടറെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.

വസ്ത്രമില്ലാതെ ആശുപത്രിവളപ്പില്‍ ഡോക്ടർ നടക്കുന്നതും ടോയ്‌ലറ്റിന് മുന്നില്‍ നിന്ന് ഒരു കഷ്ണം തുണി വീശിക്കാണിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ പുറത്തുവന്നതോടെ അധികൃതർ സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണറിപ്പോർട്ട് കിട്ടിയാലുടൻ ഡോക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് സർവീസ് മേധാവി വ്യക്തമാക്കി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam